
ദോഹ: ഖത്തറിലെ പ്രവാസികളും വിഷുവിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പ്രവൃത്തി ദിവസമായതിനാല്‍ കണികണ്ട്, നേരെ ഓഫീസിലേക്ക് തിരിക്കണം ഗള്‍ഫിലെ പ്രവാസികള്‍ക്ക്. സദ്യയൊരുക്കുന്നത് ഹോട്ടലുകളാണ്. കണിവെള്ളരി, കൊന്നപ്പൂ, കണ്ണിമാങ്ങ, കടച്ചക്ക. അങ്ങനെ കണികാണാനുള്ളതെല്ലാം കടല്‍ കടന്നെത്തി.ഹൈപ്പര്‍മാര്‍ക്കറ്റുകളായ സഫാരിയും, ലുലുവും,...ഗ്രാൻഡ് മാൾ
വിഷുവിന് വേണ്ടതെല്ലാം ദിവസങ്ങള്‍ക്ക് മുമ്പേ ഖത്തറിലെത്തിച്ചിരുന്നു.
വിഷുവിനെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയാക്കിയഖത്തർ മലയാളികൾ ആഘോഷത്തിൻ്റെ നിറവിലാണ്. വിവിധ പരിപാടികളും പ്രവാസി സംഘടനകൾ ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
വിഷുക്കണിയൊരുക്കാനും സദ്യ തയ്യാറാക്കുവാനുമായി വിഭവങ്ങളെല്ലാം വാങ്ങുവാനുള്ള തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽഖത്തറിലെ പ്രവാസി മലയാളികൾ. വിഷു പ്രമാണിച്ച് ആവശ്യമായ പച്ചക്കറിയും പലവ്യഞ്ജന സാധനങ്ങളും തുടങ്ങി തൂശനില മുതൽ തുമ്പപ്പൂ വരെ ഹൈപ്പർ മാർക്കറ്റുകൾ ലഭ്യമാക്കിയിരുന്നു. പുലരിയിൽ സമ്യദ്ധിയുടെ കണി കണ്ടുണരുവാനുള്ള പ്രവാസികളുടെ തയ്യാറെടുപ്പുകൾ വിപണിയെയും സജീവമാക്കി. വിഷു ആഘോഷിക്കാൻ വേണ്ടതെല്ലാം ഒരുക്കിയ സൂപ്പർ മാർക്കറ്റുകളിലും ചെറുകിട വ്യാപാരശാലകളിലും നല്ല തിരക്കാണനുഭവപ്പെട്ടത്.











